ഇനിയ ഇനി കാടിന്റെ മകള്‍

വടിവുടയാന്‍ സംവിധാനം ചെയ്യുന്നഎന്നാ ചിത്രത്തിലൂടെ കാടിന്റെ മകളാവാന്‍ ഒരുങ്ങുകയാണ് മലയാളി പ്രേക്ഷകര്‍ക്കും തമിഴ് മക്കള്‍ക്കും ഒരുപോലെ പരിചിതയായ ഇനിയ. ‘മാസാണി’ എന്ന സിനിമയ്ക്ക് ശേഷം ഇനിയ അഭിനയിക്കുന്ന ‘പൊട്ട്’ ഒരു ഹൊറര്‍ ചിത്രമാണ്.പൊട്ടമ്മാള്‍ എന്ന കാനന സുന്ദരിയായും നഗരത്തിലെ മോഡേണ്‍ കഥാപാത്രമായും രണ്ട് ഗെറ്റപ്പുകളിലാണ് ഇനിയ എത്തുന്നത്.

ഭരത് നായകനാകുന്ന ചിത്രത്തില്‍ ഗഌമര്‍ താരം നമിതയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഒരു ഹൊറര്‍ ചിത്രം എന്നതിലുപരി കോമഡിക്കും ആക്ഷനും സിനിമയില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. തമിഴ്‌നാട്ടിലെ കൊല്ലി മലനിരകളിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്.ജയറാമിനെ നായകനാക്കി സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശമിഠായിലും നായിക ഇനിയയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ