സാമ്പത്തിക പരിഷ്‌കരണം നയന്‍താരയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിനെ ബാധിച്ചു

തിരുവനന്തപുരം: താരങ്ങള്‍ക്ക് സിനിമയ്ക്ക് പുറമേ പല ബിസിനസുകളും ഉണ്ട്. അഭിനയത്തിന് പുറമേ ഉദ്ഘാടനം, പരസ്യചിത്രങ്ങള്‍ എന്നിവയില്‍ നിന്ന് കിട്ടുന്ന പണം ഇന്‍വസ്റ്റ് ചെയ്യുന്നത് ബിസിനസുകളിലായിരിക്കും. തെന്നിന്ത്യയിലെ നമ്പര്‍ നായിക നയന്‍താരയ്ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് ഉള്ളത്. നാല് കോടിയാണ് താരം പ്രതിഫലം വാങ്ങുന്നത്. തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയിലുള്ള ഓരോ ചുവടും പതറാതെയാണ് താരം മുന്നോട്ട് പോകുന്നത്. സിനിമയെ കുറിച്ച് മാത്രമല്ല, ജീവിതത്തെ കുറിച്ചും താരത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതുകൊണ്ട് താരറാണി പട്ടമൊക്കെ ഏത് നിമിഷവും തകരാമെന്ന് നയന്‍സിനറിയാം. അതുകൊണ്ട് കിട്ടുന്ന പണമൊക്കെ വളരെ സൂക്ഷ്മതയോടെയാണ് താരം കൈകാര്യം ചെയ്യുന്നത്.

രാജ്യത്തിന്റെ പല ഭാഗത്തും നയന്‍സ് ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട്, അതും കണ്ണായ സ്ഥലങ്ങളില്‍. ഇതെല്ലാം പലപ്പോഴും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നുമുണ്ട്. ചെന്നൈയിലും ഹൈദരാബാദിലും ബാംഗ്ലൂരിലും മാത്രം താരത്തിന് ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്. കൊച്ചിയില്‍ ഭൂവി വാങ്ങിയില്ലെങ്കിലും മൂന്നും നാലും കോടി വിലമതിക്കുന്ന ഫല്‍റ്റുകളുണ്ട്. തിരുവനന്തപുരത്ത് മാത്രമാണ് താരത്തിന് വസ്തുവകകള്‍ ഇല്ലാത്തത്. ജന്‍മനാടായ തിരുവല്ലയിലും ആവശ്യത്തിലേറെ ഭൂമിയുണ്ട്. എന്നാല്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നോട്ട് അസാധുവാക്കല്‍ പരിഷ്‌ക്കരണത്തിലൂടെ ചെന്നൈയിലുള്‍പ്പെടെ പല സ്ഥലങ്ങളിലെയും ഭൂമി വില കുറഞ്ഞു. കോടികള്‍ മുടക്കിയ ഭൂമിയാണിത്. വില കുറഞ്ഞെങ്കിലും ഭൂമി വില്‍ക്കാന്‍ താരം തയ്യാറല്ല. കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടുകയാണ്. ദുബായിലും നയന്‍സ് നിക്ഷേപം നടത്തിയിട്ടുണ്ട്. സഹോദരനാണ് അവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത്.