ആമസോണിനെ പൂട്ടിക്കുമോ ട്രംപ്? ഉറക്കം നഷ്ടപ്പെട്ട് ജെഫ് ബിസോസ്

-കറിയാച്ചന്‍ കല്ലിശ്ശേരി- 

kariyachan
കറിയാച്ചന്‍ കല്ലിശ്ശേരി

ഇങ്ങനെ ഒരു ചതി അമേരിക്കന്‍ ജനത തന്നോട് ചെയ്യുമെന്ന് ജെഫ് ബിസോസ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.ജെഫ് ബിസോസിനെ അറിയില്ലേ? ലോകപ്രശസ്ത ഓണ്‍ലൈന്‍ റീട്ടെയിലര്‍ ആയ ആമസോണിന്റെ ഉടമയാണ് ജെഫ് ബിസോസ് .1994 ല്‍ സ്ഥാപിതമായതിനു ശേഷം വച്ചടി വച്ചടി കയറ്റമാണ് ആമസോണിന് .ഇനി അതൊക്കെ എത്ര നാള്‍ എന്നാണ് ഇപ്പോള്‍ പലരും അടക്കം പറയുന്നത്. ആമസോണിന് ബിസിനസ് കുറഞ്ഞിട്ടോ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടോ അല്ല ഈ ആശങ്ക. അതൊന്നുമില്ലെങ്കിലും സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റിനെ പിണക്കി ഒരു അമേരിക്കന്‍ കമ്പനിക്ക് എങ്ങനെ വളരാന്‍ കഴിയും ?

ഇക്കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ഡൊണാള്‍ഡ് ട്രംപിനെ പിണക്കിയതാണ് ജെഫ് ബിസോസിനും ആമസോണിനും വിനയാകാന്‍ പോകുന്നത്. ജെഫ്ബിസോസും ബി സോസിന്റെ ഉടമസ്ഥതയിലുള്ള വാഷിങ്ടണ്‍ പോസ്റ്റ് പത്രവും അത്ര ചെയ്ത്താണ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്നോട് ചെയ്തത്. കടുത്ത ഡെമോക്രാറ്റിക് പക്ഷപാതിയാണ് ജെഫ് ബിസോസ്. ഹിലരി ജയിക്കുമെന്ന സര്‍വ്വേ ഫലങ്ങള്‍കൂടി വന്നതോടെ ട്രം പിനെതിരെ കണ്ണും പൂട്ടിയടിക്കുകയായിരുന്നു വാഷിങ്ടണ്‍ പോസ്റ്റ്. ട്രം പിനെതിരെയുള്ള മിക്ക സാമ്പത്തിക ആരോപണങ്ങളും ആദ്യം പ്രസിദ്ധീകരിച്ചത് വാഷിങ്ടണ്‍ പോസ്റ്റായിരുന്നു. കലികയറിയ ട്രംപ് വ്യക്തിപരമായി തന്നെ ബി സോസിനെതിരെ ആഞ്ഞടിച്ചു.രണ്ടു മാസം മുന്‍പ് ടെക്‌സാസില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ബിസോസിനെതിരെ ഉറഞ്ഞു തുള്ളുകയായിരുന്നു ട്രംപ് .താനധികാരത്തില്‍ എത്തിയാല്‍ ജെഫ് ബി സോസും ആ മസോണും അനുഭവിക്കും എന്നു തന്നെ പറഞ്ഞു ട്രംപ്. ആമസോണിന്റെ നികുതി വെട്ടിക്കാന്‍ വാഷിങ്ങ്ടന്‍ പോസ്റ്റിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി രാഷ്ട്രീയക്കാരെ ഭയപ്പെടുത്തുകയാണ് ബിസോസ് എന്നും ട്രംപ് കുറ്റപ്പെടുത്തി.

ബിസോസിന്റെ ബിസിനസ് രീതികള്‍ പലതും ആശാസ്യമല്ലെന്ന പരാതി നേരത്തേ തന്നെ ഉണ്ട്. എന്നാല്‍ സര്‍വ്വേ ഫലങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ട്രംപിനെതിരെ യുള്ള നീക്കം തുടരുകയായിരുന്നു ബി സോസ് sendtrumptospace തുടങ്ങിയ ഹാഷ്ടാഗ് പ്രചരണങ്ങളില്‍ ബിസോസ് ഇപ്പോള്‍ പശ്ചാത്തപിക്കുണ്ടാവണം. ഏതായാലും ടെക്‌സാസില്‍ ട്രം പ് നടത്തിയ ശപഥം പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രം പ് നടപ്പാക്കിയാല്‍ ജെഫ് ബിസോസ് വല്ലാതെ കഷ്ടപ്പെടും. ട്രം പിന്റെ ഇതുവരെയുള്ള ശൈലി വച്ചു നോക്കിയാല്‍ അതിനാണ് സാധ്യതയും.ജെഫ് ബി സോസിനും ആമസോണിനും സുഖകരമായ ദിവസങ്ങളല്ല മുന്നില്‍ എന്നത് ഉറപ്പ്.