നടന്‍ മുകേഷ് ചതിയനും കുതികാല്‍ വെട്ടിയുമെന്ന് സംവിധായകന്‍ പ്രശാന്ത് നാരായണന്‍

ഛായാമുഖിയുടെ നിര്‍മ്മാണ നിര്‍വ്വഹണം ചെയ്ത മുകേഷ് പ്രതിഫലത്തുക തരാന്‍ വിസ്സമതിച്ചു. ഇപ്പോഴും പ്രതികാരം തുടരുന്നുവെന്നും പ്രശാന്ത്

തിരുവനന്തപുരം: നടനും എം.എല്‍.എയുമായ മുകേഷ് ചതിയും കുതികാല്‍വെട്ടും നടത്തിയെന്ന് നാടകരചയിതാവും സംവിധായകനുമായ പ്രശാന്ത് നാരായണന്‍. ‘പ്രസാധകന്‍’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ‘ഛായാമുഖി’യുടെ സംവിധായകന്‍ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.
മോഹന്‍ലാലും മുകേഷും ഒന്നിച്ച് ഏറെ നിരൂപക പ്രശംസ നേടിയ ‘ഛായാമുഖി’യുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് പ്രശാന്ത് നാരായണനാണ്. രണ്ടുപേരുടെയും സ്ഥാപനങ്ങളുടെ പേരുകള്‍ ചേര്‍ത്ത ‘കാളിദാസ വിഷ്വല്‍ മാജിക്’ ആയിരുന്നു നിര്‍മ്മാതാക്കളെങ്കിലും നിര്‍മ്മാണ നിര്‍വ്വഹണം മുകേഷ് ആയിരുന്നു. ആദ്യ അവതരണത്തിനുശേഷം പ്രതിഫലം വിതരണം ചെയ്തത് മുകേഷ് ആയിരുന്നു.
പ്രതിഫലത്തുക പലരുടെയും പരിഭവത്തിന് കാരണമായപ്പോഴാണ് നടത്തിപ്പ് ചുമതലയില്‍ ഇടവേള ബാബു വന്നത്. അങ്ങനെ പ്രതിഫലം അഞ്ചിരട്ടിയായി. ആദ്യ അവതരണവേളയില്‍ തന്നെ ‘തനിക്ക് പേരുവേണോ കാശുവേണോ’ എന്ന ചോദ്യം വരെ നടത്തിപ്പ് ചുമതലക്കാരനില്‍ നിന്നുണ്ടായി. നാടകത്തിന്റെ ക്ലൈമാക്‌സ് മാറ്റണമെന്നൊക്കെ വാശിപിടിച്ചു. ഫോട്ടോ സെഷനില്‍ താന്‍ നില്‍ക്കുന്നതുപോലും ഒഴിവാക്കാന്‍ ശ്രമം നടന്നു. ‘ഛായാമുഖി’ തിരുവനന്തപുരത്ത് കളിച്ചപ്പോള്‍ പോസ്റ്ററില്‍ തന്റെ പേരില്ല.
ദുബൈയിലും ബംഗളൂരുവിലുമടക്കം നാടകം കളിച്ചപ്പോഴും ഇത് ആവര്‍ത്തിച്ചു. നാടകാവതരണമെല്ലാം കഴിഞ്ഞ് ശബ്ദരേഖ സി.ഡി ഇറക്കി. നല്ല തുക ലാഭംകിട്ടി. ‘മുകേഷേട്ടാ, എനിക്കൊന്നും ഇല്ലേ’ എന്ന് ചോദിക്കേണ്ടി വന്നു. ‘ഛായാമുഖി’യുടെ കാലത്തിനുശേഷവും മുകേഷ് പ്രതികാരം തുടരുകയാണെന്ന് പ്രശാന്ത് അഭിമുഖത്തില്‍ പറയുന്നു.

അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ (കടപ്പാട്: പ്രസാധകന്‍)

prasadhakan-page1

prasadhakan-page2