വര്‍ഗ്ഗീയവാദി, പൊട്ടന്‍ വിളികളുമായി ടി.ജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും ചാനല്‍ ചര്‍ച്ചയില്‍ നാണംകെട്ടു

റിപ്പോര്‍ട്ടര്‍ ചാനല്‍, താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങളെ പൊതു പൈതൃകമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നടത്തിയ ചര്‍ച്ചയിലാണ് ടിജി മോഹന്‍ദാസും, രാഹുല്‍ ഈശ്വറും പരസ്പരും ചെളിവാരിയെറിഞ്ഞത്. ചര്‍ച്ച തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഇരുവരും രൂക്ഷമായ ഭാഷയിലാണ് സംസാരം തുടങ്ങിയത്.

ആര്‍എസ്എസ് നേതാക്കളെപ്പറ്റി സംസാരിച്ച രാഹുല്‍ അവരുടെ നിലപാടുകളെ പറ്റി താങ്കള്‍ക്ക് എന്തറിയാം എന്ന് ടി ജി മോഹന്‍ദാസിനോട് ചോദിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. അവരുടെ കൂടെ പ്രവര്‍ത്തിച്ചയാളാണ് താന്‍ എന്നു തിരിച്ചടിച്ച മോഹന്‍ദാസ്, രാഹുല്‍ ഈശ്വര്‍ പിന്തിരിപ്പനാണെന്ന് പറഞ്ഞു.

ഇതു കേട്ട രാഹുല്‍ ഈശ്വര്‍, അര്‍ത്തുങ്കല്‍ പള്ളി പൊളിക്കാന്‍ ആഹ്വാനം ചെയ്ത വര്‍ഗീയ വാദിയാണ് ടി ജി മോഹന്‍ദാസ് എന്നാഞ്ഞിടിച്ചു. ഇതു കേട്ട ടി ജി മോഹന്‍ദാസ് രാഹുല്‍ ഈശ്വറിനെ പൊട്ടന്‍ എന്നു വിളിച്ചു. തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ വീട്ടില്‍ നിന്നും തറവാട്ടില്‍ നിന്നും ഇറക്കിവിട്ടതാണെന്ന് മോഹന്‍ദാസ് പറഞ്ഞു. ഒടുവില്‍ ചര്‍ച്ച വിഷയത്തില്‍ നിന്നും വഴിമാറി ചീത്തവിളിയിലേക്ക് കടന്നപ്പോള്‍ അവതാരകന്‍ ഇടപെടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ