പോലീസ് ദിലീപിന് പിന്നാലെ തന്നെ; സുരക്ഷ ഒരുക്കാന്‍ നിയോഗിച്ച സ്വകാര്യ സുരക്ഷ സേനയുടെ വാഹനം കസ്റ്റഡിയിലെടുത്തു

ദിലീപിന് സുരക്ഷ ഒരുക്കാന്‍ നിയോഗിച്ച സ്വകാര്യ സുരക്ഷ സേനയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സുരക്ഷ ഒരുക്കിയ അഞ്ച് വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സുരക്ഷ ഏര്‍പ്പെടുത്തിയത് എന്തിനെന്ന് പൊലീസ് പരിശോധിക്കും.

ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ ഏജന്‍സിയിലെ മൂന്ന് പേരാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്. സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത് വിരമിച്ച മലയാളി പൊലീസ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് ദിലീപ് സുരക്ഷ സേനയെ നിയോഗിച്ചതെന്നും, സ്വകാര്യ സേന ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് സ്വകാര്യ സുരക്ഷ സേനയെ സമീപിച്ചിരിക്കുന്നത്. മൂന്ന് പേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. എന്നാല്‍ ഇത് സംബന്ധിച്ച്‌ ദിലീപ് അനുമതി തേടിയിട്ടില്ല, അതിനാല്‍ സുരക്ഷസേനയെ സംബന്ധിച്ച്‌ പൊലീസ് പരിശോധിക്കും.