പറന്നുയര്‍ന്ന് സായ് പല്ലവി, ഫോട്ടോ വൈറൽ

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് സായ് പല്ലവി. ഫിദയിലെ പ്രകടനത്തിലൂടെ ടോളിവുഡിന്റെയും പ്രിയതാരമായി സായ് മാറി. താരത്തിന്റെ ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ഒരു മാസം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ തരംഗമാകുന്നത്. ചിറകുകൾ നിങ്ങൾക്ക് നേരത്തെയുണ്ട്. ആകെ ചെയ്യേണ്ടത് പറക്കുക മാത്രമാണെന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.