ആരും വീണുപോകും! വിവാഹവാഗ്ദാനം നല്‍കി പീഡനവും കവര്‍ച്ചയും നടത്തിയ യുവാവ് കുടുങ്ങി; ഇരകളായത് നിരവധി യുവതികള്‍; ഷഹബാസ് യുവതികളെ വശീകരിച്ചിരുന്നത് ഇങ്ങനെ…

യു​വ​തി​ക​ളെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്ന യു​വാ​വി​നെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്കാ​ഞ്ചേ​രി കു​മ​ര​നെ​ല്ലൂ​ർ കി​ഴ​ക്കേ​പീ​ടി​ക​യി​ൽ അ​ബ്ദു​ൾ ഷ​ഹ​ബാ​സ് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണു​ത്തി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ളു​ടെ പേ​രി​ൽ മോ​ഷ​ണ​ത്തി​നും സ്ത്രീ​പീ​ഡ​ന​ത്തി​നും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തി​ൽ നി​ര​വ​ധി യു​വ​തി​ക​ളെ ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ വ​ശീ​ക​രി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ആ​ഡം​ബ​ര കാ​റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത് ചു​റ്റി​ന​ട​ന്നാ​ണ് ഷ​ഹ​ബാ​സ് യു​വ​തി​ക​ളെ വ​ശീ​ക​രി​ച്ചി​രു​ന്ന​ത്. സ​മാ​ന സ്വ​ഭാ​വ​മു​ള്ള കൂ​ട്ടു​കാ​ർ ഇ​യാ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി മ​രു​ന്നു മാ​ഫി​യ​യു​മാ​യി ഷ​ഹ​ബാ​സി​നു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ഈ​സ്റ്റ് സി​ഐ കെ.​സി. സേ​തു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. എ​സ്ഐ സ​തീ​ഷ് പു​തു​ശേ​രി സീ​നി​യ​ർ സി​പി​ഒ വി​ന​യ​ൻ, ക്രൈം ​സ്ക്വാ​ഡ് അം​ഗം സി​ബു, ഷാ​ഡോ പോ​ലീ​സ് അം​ഗം ലി​കേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ