ദിലീപ് സുരക്ഷിതനല്ലേ…? എന്ത് മറുപടി പറഞ്ഞാലും ദിലീപിന് അത് പാരയാകും

കൊച്ചി: സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ സമീപിച്ചത് ദിലീപിന് തിരിച്ചടിയാകുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. പോലീസും ഇതിന്റെ പിറകില്‍ ഇറങ്ങിയതോടെ ദിലീപ് കൂടുതല്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.

ദിലീപിന് സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നാണ് ചോദ്യം. പോലീസിനെ അറിയിക്കാതെ സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്കായി സമീപിച്ച വിഷയത്തില്‍ പോലീസ് ദിലീപിന് നോട്ടീസും അയച്ചിട്ടുണ്ട്.

സുരക്ഷ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് ദിലീപ് മറുപടി നല്‍കുന്നത് എങ്കില്‍ എന്തിനാണാണ് ഇപ്പോഴത്തെ നീക്കം എന്ന ചോദ്യം ഉയരും. എന്നാല്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍… അത് എന്തായിരിക്കും?

തെളിവെടുപ്പിനായി ദിലീപിനെ കൊണ്ടുപോകുമ്പോള്‍ പോലീസ് തന്നെ സുരക്ഷ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് പിന്നീട് തെളിവെടുപ്പ് തന്നെ ഉപേക്ഷിക്കുകയും ചെയ്തു.സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ദിലീപിനെ പിന്നീട് കോടതിയില്‍ പോലും നേരിട്ട് ഹാജരാക്കിയിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ആയിരുന്നു പിന്നീട് എല്ലാ തവണയും കോടതിയില്‍ ഹാജരാക്കിയത്.

ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം എന്തെങ്കിലും സുരക്ഷ പ്രശ്‌നം ഉള്ളതായി കണ്ടെത്തിയിട്ടില്ല. അതിന് ശേഷം പല സ്ഥലങ്ങളിലും ദിലീപ് യാത്ര ചെയ്യുകയും ചെയ്തിരുന്നു.ദിലീപിന് ഏതെങ്കിലും തരത്തില്‍ ഭീഷണി ഉണ്ടോ എന്നാണ് ചോദ്യം. അങ്ങനെയുണ്ടെങ്കില്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എല്ലാം മാറിമറിയും എന്ന് ഉറപ്പാണ്.

ഏത് സാഹചര്യത്തിലാണ് സ്വകാര്യ സുരക്ഷ ഏജന്‍സിയെ സമീപിച്ചത് എന്ന് പോലീസ് ആരാഞ്ഞിട്ടുണ്ട്. സുരക്ഷ ജീവനക്കാര്‍ ഉപയോഗിക്കുന്ന ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടിയിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടെങ്കില്‍ അത് ദിലീപ് ആദ്യം അറിയിക്കേണ്ടത് പോലീസിനെ ആണ്. അത്തരത്തില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും ഇനി വിശദീകരിക്കേണ്ടി വരും.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിനെതിരെ പലവുരു ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ആളാണ് ദിലീപ്. അതുകൊണ്ടാണോ സുരക്ഷാ ഭീഷണിയെ കുറിച്ച് പോലീസിനെ അറിയാക്കാതിരുന്നത് എന്നതും ചര്‍ച്ചയാകും.

ഒരു ഭീഷണിയും നിലവില്‍ നേരിടുന്നില്ല എന്നാണ് ദിലീപ് പോലീസ് മറുപടി നല്‍കുന്നത് എന്ന് വന്നാലും പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. പിന്നെ എന്തിനാണ് സ്വകാര്യ ഏജന്‍സിയുടെ സായുധ സുരക്ഷ എന്ന ചോദ്യം ബാക്കിയാകും.

സുരക്ഷ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്ന് ദിലീപ് പറഞ്ഞാല്‍ അത് ഒരുപക്ഷേ വീണ്ടും ജയിലേക്കുള്ള വാതില്‍ തുറക്കും എന്ന രീതിയിലും നിരീക്ഷണങ്ങള്‍ ഉണ്ട്. പ്രതിക്ക് ജയിലിലേക്കാള്‍ സുരക്ഷ മറ്റെവിടെ കിട്ടും എന്നാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം.
സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ സമീപിച്ചതില്‍ ജാമ്യ വ്യവസ്ഥയുടെ ലംഘനം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.