ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ പ്രമേഹം വരില്ല!

ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ പ്രമേഹമെല്ലാം അതിന്റെ വഴിക്ക് പോവും. ആരോഗ്യത്തിന്റെ കലവറയാണ് ആപ്പിള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കുറഞ്ഞ കലോറി അടങ്ങിയിട്ടുള്ള ആപ്പിള്‍ ചീത്ത കൊളസ്‌ട്രോളിനേയും ഇല്ലാതാക്കുന്നു. കൂടാതെ പ്രമേഹത്തെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ മറ്റൊരു കാര്യം.

ബട്ടര്‍ഫ്രൂട്ട് എന്നാണ് ആവക്കാഡോ അറിയപ്പെടുന്നത്.
ആവക്കാഡോ ശരീരത്തിലെ ഷുഗറിന്റെ അളവിന് കാര്യമായി തന്നെ കുറവ് വരുത്തുന്നു. ഇത് ദഹനത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന ഒരു ധാന്യമാണ് ബാര്‍ലി. ബാര്‍ലി കഴിക്കുന്നത് പ്രമേഹത്തിന്റെ അളവില്‍ കാര്യമായ മാറ്റം തന്നെ വരുത്തുന്നു. ഇത് പ്രമേഹം കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.ബീന്‍സ് ആണ് മറ്റൊരു പ്രധാനപ്പെട്ട ഭക്ഷ്യവസ്തു. ഇതിലുള്ള ഫൈബര്‍ ഘടകങ്ങളാണ് പ്രമേഹത്തെ കുറക്കുന്നത്. ഇത് പ്രമേഹത്തിന്റെ അളവ് ഭക്ഷണത്തില്‍ കൃത്യമാക്കുന്നു.
ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ബീന്‍സ് പരിഹാരം നല്‍കും. ബീഫ് കഴിക്കുന്നത് പ്രമേഹത്തിന് മാറ്റം വരുത്തുന്നു.

ഇത് മെറ്റബോളിസം ഉയര്‍ത്തുകയും പ്രമേഹത്തിന്റെ അളവില്‍ കൃത്യത വരുത്തുകയും ചെയ്യുന്നു.കാരറ്റ് ബീറ്റ കരോട്ടിന്‍ കൊണ്ട് സമ്പുഷ്ടമാണ് ഇത് പ്രമേഹത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. അതിലുപരി നമ്മളെ വലക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. ചിക്കന്‍ കഴിക്കുന്നത് ഇത്തരത്തില്‍ പ്രമേഹത്തെ കുറക്കുന്ന ഒന്നാണ്. ഇതിലുള്ള സാച്ചുറേറ്റഡ് ഫാറ്റ് ആണ് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

ചിക്കന്‍ പോലെ തന്നെ മുട്ടയും ഷുഗര്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള ഭക്ഷണമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഒന്നോ രണ്ടോ മുട്ട ഒരിക്കലും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കില്ല. കൂടാതെ പ്രമേഹത്തെ കൃത്യമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് മത്സ്യം. മത്സ്യത്തിലെ ഫാറ്റി ആസിഡ് പ്രമേഹത്തെകുറച്ച് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്.എന്നാല്‍ ഗര്‍ഭകാലത്ത് കെമിക്കല്‍ ഇട്ട മത്സ്യം കഴിക്കുന്നത് അല്‍പം സൂക്ഷിച്ച് വേണം.