കാർ വിവാദത്തിൽ നാണം കെട്ട് സിപിഎം.. മിണ്ടാതെ പിണറായി വിജയൻ.. കോടിയേരിയെ അറിയില്ലെന്ന് കാരാട്ട് ഫൈസൽ

അമിത് ഷാ അടക്കമുള്ളവരെ ഇറക്കി കളിച്ചിട്ടും നാണക്കേട് മാത്രം ബാക്കിവെച്ചാണ് ബിജെപിയുടെ ജനരക്ഷാ യാത്ര അവസാനിച്ചത്. ശേഷം ഇടത് മുന്നണി ആരംഭിച്ച ജനജാഗ്രതാ യാത്രയും വാര്‍ത്തകളില്‍ നിറയുന്നത് വിവാദത്തിന്റെ പേരിലാണ്. സിപിഎമ്മിനെ ഇത്തവണ പെടുത്തിയിരിക്കുന്നത് ആഢംബര കാറാണ്. അതും സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാര്‍. തോമസ് ചാണ്ടി വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാരും കാര്‍വിവാദത്തില്‍ കുടുങ്ങി സിപിഎമ്മും അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവതത്തില്‍ ലാളിത്യം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുകയും പ്രമേയങ്ങള്‍ പാസ്സാക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍. ജനജാഗ്രതാ യാത്രയില്‍ കോടിയേരി ഉപയോഗിച്ചത് 40 ലക്ഷം രൂപ വില വരുന്ന മിനി കൂപ്പര്‍ എന്ന ആഢംബര കാറിലാണ്.

ആഢംബര കാറാണ് എന്നത് മാത്രമല്ല വിഷയം. സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയായ കാരാട്ട് ഫൈസലിന്റെ കാറിലായിരുന്നു കോടിയേരിയുടെ ജനജാഗ്രതാ യാത്ര. ബിജെപിയും മുസ്ലീം ലീഗും ഈ വിഷയത്തില്‍ സിപിഎമ്മിന് എതിരെ രംഗത്ത് വന്നുകഴിഞ്ഞു.

എന്നാല്‍ കാര്‍ ആരുടേതാണ് എന്ന് നോക്കിയിട്ടില്ല കയറിയത് എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കുന്ന വിശദീകരണം. വിവാദ വിഷയം പാര്‍ട്ടി അന്വേഷിക്കുമെന്നും കോടിയേരി പ്രതികരിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ കാര്‍ ആരുടേതാണ് എന്ന് നോക്കിയിട്ടില്ല കയറിയത് എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കുന്ന വിശദീകരണം. വിവാദ വിഷയം പാര്‍ട്ടി അന്വേഷിക്കുമെന്നും കോടിയേരി പ്രതികരിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം യാത്രയെ ന്യായീകരിച്ച് സിപി‌എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തി. ഫൈസല്‍ ജനപ്രതിനിധിയെന്നാണ് മോഹനന്റെ ന്യായം. ആരോപണം രാഷ്ട്രിയപ്രേരിതമാണെന്നും ജനജാഗ്രതാ യാത്രയുടെ ജനപങ്കാളിത്തത്തിലുള്ള വേവലാതിയാണ് ഇതെന്നുമാണ് മോഹനന്‍ പറയുന്നത്. യാത്രയുമായി കൊടുവള്ളിയിലെത്തിയ കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തത് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ കാരാട്ട് ഫൈസലിന്റെ കാറിലായിരുന്നു. ഇതാണ് വിവാദത്തിലായത്. കോടിയേരിക്കൊപ്പം സ്ഥലം എംഎല്‍എ കാരാട്ട് റസാഖും ഉണ്ടായിരുന്നു.

പ്രാദേശിക നേതാവ് പറഞ്ഞിട്ടാണ് വാഹനം വിട്ടുകൊടുത്തതെന്നാണ് ഫൈസലിന്റെ വിശദീകരണം. യാത്രയ്ക്ക് ആദ്യം തീരുമാനിച്ചിരുന്നത് തന്റെ വാഹനമായിരുന്നില്ലെന്നും ഫൈസല്‍ പറഞ്ഞു. കേസിലെ ഏഴാം പ്രതിയായിരുന്നു ഫൈസല്‍. കേസിലെ പ്രധാനപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്ന് ഡിആര്‍‌ഐ കണ്ടെത്തിയിരുന്നു. കേസിലെ അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം സിജെ‌എം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.