7,777 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ 7

ആപ്പിള്‍ 32 ജിബി ഐഫോണ്‍ 7 സ്മാര്‍ട്‌ഫോണ്‍ 7,777 രൂപ ഡൗണ്‍ പേമെന്റിന് ഇനി ലഭ്യമാകും.എയര്‍ടെല്‍ ആണ് ഈ പുതിയ ഓഫര്‍ നല്‍കുന്നത്.

എയര്‍ടെല്ലിന്റെ പുതിയതായി ആരംഭിച്ച ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് ഈ ഓഫര്‍ നല്‍കുന്നത്. 24 മാസത്തേക്ക് 2,499 രൂപയുടെ എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് പ്ലാനും ഇതോടോപ്പം സബ്‌സ്‌ക്രൈബ് ചെയ്യണം.

ഐഫോണ്‍ 7ന്റെ ബാക്കിവരുന്ന തവണ സംഖ്യ ഈ 2,499 രൂപയുടെ പ്ലാനില്‍ ഉള്‍പെടും.

30 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ഫോണിന്റെ കേടുപാടുകള്‍ സംരക്ഷിക്കുന്നതിനായുള്ള എയര്‍ടെല്‍ സെക്യുര്‍ പാക്കേജും ഒപ്പം സൈബര്‍ സുരക്ഷയും 2499 രൂപയുടെ പ്ലാനിനൊപ്പം ലഭ്യമാവും

ഐഫോണ്‍ 7 നെ കൂടാതെ ഡ്യുവല്‍ ക്യാമറ സൗകര്യമുള്ള ഐഫോണ്‍ 7 പ്ലസ് സ്മാര്‍ട്‌ഫോണും എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ