കോണ്‍ഗ്രസ് അധ്യക്ഷപദവി ഉടന്‍ ഏറ്റെടുക്കുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷപദവി ഉടന്‍ ഏറ്റെടുക്കുമെന്ന് രാഹുല്‍ഗാന്ധി. നവംബര്‍ എട്ട് ഇന്ത്യക്ക് കറുത്ത ദിനമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ടു നിരോധവും ജി.എസ്.ടിയും മഹാദുരന്തങ്ങളാണ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി അറിയുന്നില്ല. എന്തിന്റെ ആഘോഷമാണ് നവംബര്‍ എട്ടിന് സര്‍ക്കാര്‍ നടത്തുന്നതെന്നും രാഹുല്‍ ചോദിച്ചു.

ഹിമാചൽ പ്രദേശ്, ഗുജറാത്ത്‌ തെരെഞ്ഞെടുപ്പിനു ശേഷം ഡിസംബർ അവസാനത്തോടെ രാഹുൽ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത് എത്തുമെന്നാണ് നേരത്തേയുണ്ടായ സൂചന. ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ രാഹുൽ തെരെഞ്ഞെടുപ്പിനു മുന്നെ തന്നെ കോൺഗ്രസ്‌ അധ്യക്ഷനാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.