മിസിസ് ഇന്ത്യ മത്സരത്തിൽ പ്രീതി സജീവ് സെക്കന്റ് റണ്ണർ അപ്പ്

മലയാളി മങ്കയിൽ തുടങ്ങി മിസ്സിസ് ഫൊക്കാനയിലൂടെ മിസ്സിസ് ഇന്ത്യ യുഎസ്, ടെക്സസ് സൗന്ദര്യ മത്സരത്തിൽ സെക്കന്റ് റണ്ണർ അപ്പ് ആയി മലയാളിയായ പ്രീതി സജീവ് തിരഞ്ഞെടുക്കപ്പെട്ടു.

ഹൂസ്റ്റണിലെ ഐവാ സെന്ററിൽ നടത്തിയ സൗന്ദര്യ മത്സരത്തിൽ വിജയികളായവരിൽ ഏക മലയാളിയായിരുന്നു പ്രീതി. മാതൃ, ശിശു സംരക്ഷണ പരിപാടികളിൽ ദത്തശ്രദ്ധ ആയിരിക്കുന്ന ഇവർ തൃശൂർ പുത്തൻചിറ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമാണ്. മാതാപിതാക്കളോടും കംപ്യൂട്ടർ വിദഗ്ദനായ ഭർത്താവ് സജീവിനോടുമൊപ്പം ടെക്സസിലെ ടെംമ്പിൾ സിറ്റിയിലാണ് ഇപ്പോൾ സ്ഥിരതാമസം.