ഐഎൻഒസി ഷിക്കാഗോയുടെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി അനുസ്മരണം

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 100-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഐ.എന്‍.ഒ.സി ഷിക്കാഗോയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുഭാവികളുടെ കുടുംബ സംഗമം കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനും, മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.

മെയിന്‍ലാന്‍ഡ് ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐ. എന്‍ .ഒ സി ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.ഒ.സി കേരള നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചെന്നോത്ത് സ്വാഗതം ആശംസിച്ചു.

ഷിക്കാഗോ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സിനു പാലക്കത്തടം എംസിയായിരുന്നു. ഐ.എന്‍.ഒ സി ഐ ടി കോ ഓര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാന്‍ , ആര്‍ വി പി ലൂയി ഷിക്കാഗോ ,ജെയ്ബു കുളങ്ങര, ജോര്‍ജ് ജോസഫ് കൊട്ടുകാപ്പിള്ളി, പോള്‍ പറമ്പി, ജോസ് മണക്കാട്ട്, ഗ്രിഗറി ജോസഫ് ജോര്‍ജ്, ഹെറാള്‍ഡ് ഫിഗരാദോ, സ്റ്റാന്‍ലി കളരിക്കമുറി , ജോണ്‍ എബ്രഹാം, ജോസഫ് ചാണ്ടി കാഞ്ഞൂപറമ്പില്‍, ജോസ് ആന്റണി പുത്തന്‍വീട്ടില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോര്‍ജ് കുരിയാക്കോസ്, ജോസ് വടക്കുംചേരി, സിറിയക് പുത്തന്‍പുരയ്ക്കല്‍, ജോര്‍ജ് മാത്യു, ബിജു കിഴക്കേക്കുറ്റ് തുടങ്ങിയ നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഐ .എന്‍.ഒ.സി ഷിക്കാഗോ ട്രഷറര്‍ രാജന്‍ തോമസ് പുതുപ്പള്ളി നന്ദി പറഞ്ഞു.