വിദേശമദ്യത്തിന് സംസ്ഥാനത്ത് വില വര്‍ധിക്കും

വിദേശമദ്യത്തിന് സംസ്ഥാനത്ത് വില വര്‍ധിപ്പിക്കാന്‍ തീരുമാനം.പുതുക്കിയ വിലവിവരപ്പട്ടിക ചൊവ്വാഴ്ച പുറത്തിറങ്ങും. നിലവിലുള്ള തറവിലയുടെ ഏഴ് ശതമാനം ഉയര്‍ത്താനാണ് ബിവറേജസ് കോര്‍പറേഷനും ഉല്‍പാദകരും തമ്മില്‍ ധാരണയിലെത്തിയത്.

നവംബര്‍ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തിലാകും. എന്നാല്‍ ഒന്നാം തീയതി ബാറുകള്‍ക്കും ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കും അവധിയായതിനാല്‍, വ്യാഴാഴ്ച മുതല്‍ പുതുക്കിയ നിരക്ക് നല്‍കണം.

മദ്യനിര്‍മ്മാണ കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് നല്‍കുന്ന ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതാണ് മദ്യവില കൂട്ടാന്‍ കാരണം.

ആറ് വര്‍ഷം മുമ്പാണ് കമ്പനികള്‍ക്ക് കോര്‍പ്പറേഷന്‍ വിലവര്‍ധിപ്പിച്ച്‌ നല്‍കിയത്. അന്ന് ആറ് ശതമാനമായിരുന്നു വര്‍ധിപ്പിച്ചിരുന്നത്. പുതുക്കിയ നിരക്ക് നിലവില്‍ വരുന്നതോടെ, ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലും ബാര്‍ഹോട്ടലുകളിലും മദ്യത്തിന് വിലകൂടും.