13 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ

13 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ. നടുവിൽ സ്വദേശി മൊയ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യത്തീംഖാനയിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വീട്ടിൽ വരുമ്പോഴും യത്തീംഖാനയിൽ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയുമാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. 52 വയസ്സുകാരനായ ഇയാളെ ശ്രീകണ്‌ഠാപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.