തലയോളം മലത്തിൽ മുങ്ങി നിൽക്കുന്നവനാണ് ചാണകത്തിൽ ചവിട്ടിയവനെ കളിയാക്കുന്നത്..

ജോളി ജോളി

തലയോളം മലത്തിൽ മുങ്ങി നിൽക്കുന്നവനാണ് ചാണകത്തിൽ ചവിട്ടിയവനെ കളിയാക്കുന്നത്. അധികാരത്തിൽ കയറി ഒരു വർഷത്തിനുള്ളിൽ രണ്ടു മന്ത്രിമാർ പെണ്ണ് കേസിലും അധികാര ധുർവിനിയോഗത്തിലും രാജിവെച്ചു പുറത്തുപോകേണ്ടിവന്ന ഒരു മന്ത്രിസഭയുടെ തലവൻ.
കോടതിയും ഉദ്യോഗസ്ഥരും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ,
കോടതിയിൽ നിന്നും രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടിവന്ന ,
ഒരു സംസ്ഥാനം തന്നെ കയ്യേറി മുടിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മന്ത്രിയെ ഇപ്പോഴും തന്റെ മന്ത്രിസഭയിലും തലയിലും ചുമന്നുകൊണ്ട് നടക്കുന്നു പിണറായി വിജയൻ..

സ്വന്തം മുന്നണിയിലെ ഒരു എംഎൽഎ സകല പാരിസ്ഥിക ആവാസവ്യവസ്ഥകളെയും തകിടം മറിച്ചുകൊണ്ട് വാട്ടർ തീം പാർക്കുകളും റിസോർട്ടുകളും കെട്ടിപ്പൊക്കുന്നതും… സർക്കാരിന്റെ ലേബലിൽ.. സർക്കാരിന്റെ ഒത്താശയോടുകൂടി… കോടികൾ വാരി കൂട്ടുന്നതിനും കൂട്ടുനിൽക്കുന്ന പിണറായി വിജയൻ
സർക്കാരിന്.സോളാർ കമ്മീഷൻ റിപ്പോർട്ടിൽ അഭിമാനിക്കാനും ആഹ്ലാദിക്കാനും എന്ത് വകയാണ് ഉള്ളത്.?

സ്വന്തം നാറ്റം മറച്ചുവെക്കാൻ സോളാർ കമ്മീഷൻ റിപ്പോർട്ട് എടുത്ത് കൊട്ടിഘോഷിക്കുന്ന പിണറായി വിജയൻ ഒന്നോർക്കുക ആ റിപ്പോർട്ട് മനസ്സിരുത്തി വായിച്ചാൽ കേരളത്തിലെ ജനങ്ങളെ സംബന്ധിക്കുന്ന ഒരു വിഷയവും അതിൽ ഇല്ല എന്ന് ബുദ്ധിയുള്ള മലയാളിക്ക് മനസ്സിലാവും…

സരിതയും കുറച്ചു കോൺഗ്രസുകാരും ചേർന്ന് ഒരു ബിസിനസിന്റെ പേരിൽ കുറച്ചാളുകളെ പറ്റിച്ചു ആ ബിസിനസിൽ അനുവാദമില്ലാതെ കുറച്ച് ലൈംഗികതയും കടന്നുവന്നു.അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ആ ബിസിനസിന് വേണ്ടി തന്റെ അധികാരം ദുർവിനിയോഗം ചെയ്തു.തന്റെ ബിസിനസ്സിന്റെ പങ്കാളിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു..

ലൈംഗികമായ പീഡനത്തിന് ഇരയായ വ്യക്തിയുടെയും പണം നഷ്ടപ്പെട്ട ആളുകളുടെയും പരാതിപ്രകാരം സർക്കാർ സ്വീകരിച്ച അന്വേഷണ നടപടികളുടെ ഭാഗമായി നിയമിച്ച കമ്മീഷന്റെ 1070 പേജുള്ള സോളാർ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ രത്നചുരുക്കം ആണ് ഇത്….

അല്ലാ എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ….?

ഇതിൽ എവിടെയാണ് പ്രിയ സുഹൃത്ത് പിണറായി വിജയൻ കേരളത്തിലെ ജനങ്ങൾക്കോ സംസ്ഥാന ഖജനാവിനോ നഷ്ടമുണ്ടായത്.ഉണ്ടായി എന്ന് ആയിരത്തി എഴുപത് പേജ് വരുന്ന സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടോ… ?
ഇല്ല\\. !
ഉമ്മൻചാണ്ടി ആരുമായും ലൈംഗികമായി ബന്ധപ്പെടാൻ പാടില്ല എന്ന് ആരുടെ കല്പനയാണ്..?പരാതിയുണ്ടെങ്കിൽ അന്വേഷിക്കുക നടപടി സ്വീകരിക്കുക എന്നതിൽ കവിഞ്ഞ് എന്തു പ്രത്യേകതയാണ് അതിനുള്ളത്. ?ഉമ്മൻ ചാണ്ടിയുടെയും സരിതയുടെയും കറക്കു കമ്പനിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കണം.
അതുപോലെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നപ്പോൾ ഉണ്ടായ അധികാര ദുർവിനിയോഗ ത്തെക്കുറിച്ചും അന്വേഷണം നടത്തണം

ഇതിലെവിടെയാണ് സർ കേരള ജനത രോഷത്തോടെ സമീപിക്കേണ്ട ഒരു വസ്തുത.കേരള ജനത ഭീതിയോടു കൂടി സമീപിക്കേണ്ട വസ്തുത മിസ്റ്റർ പിണറായി വിജയൻ അത് താങ്കൾ ചുമക്കുന്ന കായൽ ചാണ്ടിയാണ്,അൻവറാണ്.

താങ്കൾ അതു മറച്ചുവെക്കാൻ നടത്തുന്ന ഇത്തരം നാടകങ്ങൾ ബുദ്ധിയുള്ള കേരളത്തിലെ എല്ലാ ജനങ്ങളും അനുവദിച്ചു തരും എന്ന താങ്കൾ കരുതണ്ട..കേരളത്തിലെ കൈയ്യേറ്റ ഭൂമാഫിയകളുടെ തലവൻ ഉമ്മൻ ചാണ്ടിയല്ല അത് നിങ്ങളാണ്..ഉമ്മൻചാണ്ടി ഉൾപ്പെട്ട സോളാർ കേസ് ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് എന്നു മനസ്സിലാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് വലിയ താമസം ഒന്നും വേണ്ടി വരില്ല സിസ്റ്റർ പിണറായി വിജയൻ….

സരിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് ഉമ്മൻചാണ്ടിയെ അറസ്റ്റ് ചെയ്യാൻ നിങ്ങൾ ഇത്ര താമസിച്ചു… എന്ന ചോദ്യത്തിന് ഇനി ഇവിടെ പ്രസക്തിയില്ല…

എങ്കിലും…

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വരുത്തിയ വീഴ്ചയും ജാഗ്രത കുറവും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനും അദ്ദേഹം നിയമനടപടികൾക്ക് വിധേയനായി തീരു…

ഏറ്റവും കുറഞ്ഞത് ഒരു സ്ത്രീ ലൈംഗിക പീഡനം തനിക്കു നേരെ നടന്നു എന്ന്‌ രേഖാമൂലം പരാതി സമർപ്പിച്ചാൽ 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യാവുന്ന സാഹചര്യം ഉണ്ടായിട്ടും ഉമ്മൻചാണ്ടിക്ക് നിങ്ങൾ എന്തുകൊണ്ട് ആനുകൂല്യം നൽകി എന്ന ചോദ്യം ബാക്കിയാകുന്നു…

സോളാർ കമ്മീഷൻ റിപ്പോർട്ട് സഭയുടെ പ്രത്യേക സമ്മേളനത്തിൽ മേശപ്പുറത്തു വച്ചപ്പോൾ മുഖ്യമന്ത്രിക്ക് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ എങ്കിലും പ്രതിപക്ഷ നേതാവിന് ആക്ഷേപം ഉന്നയിക്കാൻ പ്രോട്ടോകോളിൽ നിയമമുണ്ടായിരുന്നു..

അദ്ദേഹം ആക്ഷേപം ഉന്നയിക്കുകയും ചെയ്തു..

പക്ഷേ..എന്തുകൊണ്ട് അദ്ദേഹം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടില്ല.പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷ നേതാവിന് കിട്ടുന്ന പ്രോട്ടോക്കോൾ എതിർ സംസാരത്തിൽ അങ്ങനെ ഒരു നിയമം ഉണ്ടായിട്ടും രമേശ് ചെന്നിത്തല അത് ഉപയോഗിച്ചില്ല എന്നത് തോമസ് ചാണ്ടിയുടെ കഴിവിനെയാണ് സൂചിപ്പിക്കുന്നത് .സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ തണലിൽ കായൽ ചാണ്ടിയെ സുരക്ഷിതനായി കക്ഷത്തിൽ സംരക്ഷിക്കാമെന്ന താങ്കൾ കരുതുന്നുണ്ടങ്കിൽ അത് താങ്കളെയും ഈ പാർട്ടിയെയും നശിപ്പിക്കും….