കോൺഗ്രസ് നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോൺഗ്രസ് നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കെപിസിസി അംഗവും കർഷക കോൺഗ്രസ് അംഗവുമായ സക്കീർ തൈക്കൂട്ടത്തിലിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
50കാരനായ സക്കീർ പന്തളം സ്വദേശിയാണ്. വട്ടിയൂർക്കാവിൽ വാടകയ്ക്ക് വീടെടുത്താണ് താമസിച്ചിരുന്നത്. ഈ വീട്ടിൽ നിന്നാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്.സുഹൃത്തുക്കളും സക്കീറിന്റെ ഡ്രൈവറും രാവിലെ മുതൽ വിളിച്ചിട്ടും സക്കീർ ഫോണെടുത്തിരുന്നില്ല. ഇതോടെ സംശയം തോന്നിയ ഇവർ വീട്ടിലെത്തിയപ്പോഴാണ് സക്കീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.