നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരേ അന്വേഷണം

കോഴിക്കോട്: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരേ അന്വേഷണം. ആദായ നികുതി വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്‍വര്‍ കഴിഞ്ഞ 10 വര്‍ഷമായി നികുതി അടക്കുന്നില്ലെന്ന പരാതിയിലാണ് അന്വേഷണം. വരുമാനത്തിനനുസരിച്ചുള്ള നികുതി അടക്കുന്നില്ലെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂനിറ്റിനാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല.

മരുകേശ് നരേന്ദ്രന്‍ എന്നയാളാണ് പരാതി നല്‍കിയത്. അന്‍വറിന്റെ പേരിലുള്ള രണ്ട് വാട്ടര്‍ തീം പാര്‍ക്കുകള്‍ മഞ്ചേരിയിലുള്ള ഇന്റര്‍നാഷണല്‍ സ്‌കൂള്‍,വില്ല പ്രൊജക്റ്റുകള്‍ തുടങ്ങി നിരവധി വരുമാനങ്ങള്‍ അന്‍വറിനുണ്ടെന്നും എന്നാല്‍ ഇതിനൊന്നും അന്‍വര്‍ നികുതിയടക്കുന്നില്ലെന്നുമാണ് പരാതി. ഇതിനൊന്നും കഴിഞ്ഞ 10 വര്‍ഷമായി നികുതി അടക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 24നാണ് പരാതി നല്‍കിയത്.