കാറുകൾ തമ്മിൽ മത്സരയോട്ടം: രാജ്ഭവനുമുന്നില്‍ അപകടം, ഒരു മരണം

തിരുവനന്തപുരം: കവടിയാറില്‍ രാജ്ഭവനുമുന്നില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. കാറിലുണ്ടായിരുന്നത് യുവാക്കളായിരുന്നു.

കാറുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് അപകടമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടു കൂടിയായിരുന്നു അപകടം.അമിത വേഗതയിലായിരുന്നു കാറുകളെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ നിശ്ശേഷം തകര്‍ന്നു.

റോഡിനു സമീപത്തെ തപാല്‍പെട്ടിയും തകര്‍ത്ത് മരത്തിലിടിച്ചാണ് കാര്‍ നിന്നത്. ആഢംബര കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളഎ പുറത്തെടുത്തത്. ഇവിടെ നേരത്തെയും രാത്രിയില്‍ മത്സര ഓട്ടങ്ങള്‍ നടക്കാറുണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.