രഞ്ജി ട്രോഫി: കേരളത്തിന് അട്ടിമറി ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മത്സരത്തില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് 309 റണ്‍സിന്റെ ജയം. 405 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര 95നു പുറത്തായി. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയതിന് ശേഷമായിരുന്നു കേരളത്തിന്റെ വിജയം.

കേരളത്തിനു വേണ്ടി ജലജ് സക്‌സേന നാലും കെ.സി. അക്ഷയ്, സിജോമോന്‍ ജോസഫ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ സഞ്ചു സാംസന്റെ ബാറ്റിങ് കരുത്തിലാണ് കേരളം കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തിയത്. 180 പന്തുകള്‍ നേരിട്ട സഞ്ജു 16 ഫോറും എട്ട് സിക്‌സും ഉള്‍പ്പടെ 175 റണ്‍സെടുത്ത് പുറത്തായി. 81 റണ്‍സുമായി കെ.ബി അരുണ്‍ കാര്‍ത്തിക്ക് സഞ്ജുവിന് മികച്ച പിന്തുണ നല്‍കി.

405 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയിലായിരുന്നു.