ദിലീപിന് ദുബൈയില്‍ പോകാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് ദുബൈയില്‍ പോകാന്‍ ഹൈക്കോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഒരാഴ്ച്ചത്തെ ഇളവാണ് ദിലീപിന് അനുവദിച്ചിരിക്കുന്നത്.തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദുബൈയിലേക്ക് പോകാന്‍ ദിലീപ് അനുമതി തേടിയത്.ദുബൈയില്‍ ദിലീപ് തങ്ങുന്ന സ്ഥലത്തിന്റെ മേല്‍വിലാസം നല്‍കണമെന്നും കോടതി പറഞ്ഞു.കേരളം വിട്ടു പോകരുതെന്നും പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.