കുറ്റവിമുക്തനായാല്‍ എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ തടസ്സമില്ലെന്ന് എന്‍.സി.പി

ന്യൂഡല്‍ഹി:കുറ്റവിമുക്തനായാല്‍ എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ തടസ്സമില്ലെന്ന് എന്‍.സി.പി. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് ക്ലീന്‍ചിറ്റ് കിട്ടുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ശേഷം ഹൈക്കോടതിയിലുള്ള കേസ് ഒത്തുതീര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം വീണ്ടും മന്ത്രിയാകുമെന്നും ഡല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്.

ഫോണ്‍കെണി കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. എ.കെ ശശീന്ദ്രനും കായല്‍ കൈയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച തോമസ് ചാണ്ടിയും മാത്രമാണ് എന്‍.സി.പിക്ക് എം.എല്‍.എമാരായുള്ളത്.