ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ വേണമെന്നാവശ്യപ്പെട്ട് പിതാവ് അശോകന്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ വേണമെന്നാവശ്യപ്പെട്ട് പിതാവ് അശോകന്‍ സുപ്രിംകോടതിയില്‍ . പരസ്യമായി മൊഴിരേഖപ്പെടുത്തിയാല്‍ ഹാദിയക്ക് മാനസിക സമ്മര്‍ദമുണ്ടാക്കും. ഹാദിയയെ മതംമാറ്റിയ പോപ്പുലര്‍ഫ്രണ്ട് വനിതാവിഭാഗം നേതാവ് സൈനബയെയും മതംമാറ്റ കേന്ദ്രമായ സത്യസരണിയുടെ ഭാരവാഹികളേയും വിളിച്ചുവരുത്തണമെന്നും ഹരജിയില്‍ അശോകന്‍ ആവശ്യപ്പെട്ടു.

ഈ മാസം 27നാണ് ഹാദിയയെ സുപ്രിംകോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തേയും കേസിന്റെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന ആവശ്യവുമായി അശോകന്‍ ഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല.