80-90 ലെ “സിനിമേറ്റ്സ്” വീണ്ടും ഒത്തുചേര്‍ന്നു “പര്‍പ്പിള്‍” ലുക്കുമായി

ചെന്നൈ:80-90 കാലഘട്ടങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയെ അടക്കിവാണ താരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു.എല്ലാ വർഷവും കൂടുന്ന കൂട്ടായ്മാ.എന്നാൽ ഇത്തവണ ഷൂട്ടിങ് തിരക്കായതിനാൽ മോഹൻ ലാലും,രജനികാന്തും പങ്കെടുത്തില്ല.ചെന്നൈയിലെ മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു താരസംഗമം. സുഹാസിനിയും ലിസി ലക്ഷ്മിയുമായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകര്‍. പര്‍പ്പിള്‍ നിറമുള്ള വസ്ത്രം ധരിച്ചാണ് എല്ലാവരും എത്തിയത്
മേനക, പാര്‍വതി,  ചിരഞ്ജീവി, ഖുശ്ബു, റഹ്മാന്‍, ശരത്കുമാര്‍, രാധിക, ജയസുധ, രമ്യ കൃഷ്ണന്‍,ശോഭന, സുമലതല, നദിയ മൊയ്തു, രേവതി,അംബിക, വെങ്കിടേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.