സിംബാബ്‌വെ പ്രസിഡന്റായി എമേഴ്‌സണ്‍ നംഗാഗ്‌വ

ഹരാരെ: റോബര്‍ട്ട് മുഗാബെയുടെ പിന്‍ഗാമിയായി എമേഴ്‌സണ്‍ നംഗാഗ്‌വയെ സിംബാബ്‌വെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാനമായ ഹരാരെയിലെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നംഗാഗ്‌വക്ക് ചീഫ് ജസ്റ്റിസ് ലൂക് മലാബ സത്യവാചകം ചൊല്ലിക്കൊടുത്തു.നംഗാഗ്‌വയുടെ ഭാര്യ ഓക്‌സിലിയയും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം ആയിരങ്ങള്‍ സാക്ഷികളായ ചടങ്ങിനെ പോപ്പ് ഗായകന്‍ ജാ പ്രൈസര്‍ സംഗീത സാന്ദ്രമാക്കി.