2019ലെ തെരഞ്ഞെടുപ്പില്‍ മത്സരം നരേന്ദ്രമോദിയും ജനങ്ങളും തമ്മിലായിരിക്കുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരം നരേന്ദ്രമോദിയും ജനങ്ങളും തമ്മിലായിരിക്കുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു . ഡൽഹിയിലെ ഒരു പുസ്‌കത്തിന്റെ പ്രകാശന ചടങ്ങിലാണ് കെജ്‌രിവാള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത് .പദ്മാവതി വിഷയവും പശു വിവാദവുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വിലപ്പോവുമെങ്കിലും ജനങ്ങളുടെ നിത്യജീവിതത്തെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ ജനം അത് സഹിച്ചെന്ന് വരില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് കെട്ടിപ്പടുക്കുന്ന പ്രതിപക്ഷ ഐക്യം നരേന്ദ്രമോദിക്ക് വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പാണ്.
നോട്ട് അസാധുവാക്കലും ജിഎസ്ടിയും ചെറുകിടകച്ചവടക്കാരുടെ നിത്യ ജീവിതത്തെ തകര്‍ത്തെന്നും കെജ്‌രിവാള്‍ പറഞ്ഞു.