ശശീന്ദ്രന് മന്ത്രിസ്ഥാനത്തു തിരിച്ചെത്താന്‍ സി.പി.എമ്മിന്റെ പച്ചക്കൊടി

തിരുവനന്തപുരം: വിവാദത്തില്‍പ്പെട്ട് രാജിവച്ച എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തു തിരിച്ചെത്താന്‍ സി.പി.എമ്മിന്റെ പച്ചക്കൊടി. മന്ത്രിസ്ഥാനം തിരികെ നല്‍കുന്നതു സംബന്ധിച്ച് പൊതുവികാരത്തിനൊപ്പം നില്‍ക്കാമെന്നാണ് സി.പി.എം സെക്രട്ടറിയേറ്റില്‍ ധാരണയായത്. എല്‍.ഡി.എഫ് യോഗത്തിലും പൊതുവികാരത്തിനൊപ്പം നില്‍ക്കും.ശശീന്ദ്രന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് മന്ത്രിപദത്തിലേക്ക് വീണ്ടും വഴിതെളിഞ്ഞത്. കേസില്‍ ഹൈക്കോടതിയില്‍ നിന്നുള്ള വിധിയും അനുകൂലമായാല്‍ മന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് അനുമതി നല്‍കും.

കായല്‍ കയ്യേറ്റ വിവാദവത്തില്‍ തോമസ് ചാണ്ടി രാജിവച്ചതോടെയാണ് ശശീന്ദ്രന് വീണ്ടും അധികാരത്തിലേക്ക് വഴിയൊരുങ്ങിയത്. ആരുടെ കേസാണോ ആദ്യം തീരുന്നത് അവര്‍ മന്ത്രിയാവുമെന്ന് തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് എന്‍.സി.പി ധാരണയുണ്ടാക്കിയിരുന്നു. ശശീന്ദ്രന് തിരിച്ചെത്തുന്നതില്‍ തടസ്സങ്ങളിലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും നിലപാടെടുത്തിരുന്നു.