ഹാദിയ നാളെ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: വലിയ വിവാദം ഉണ്ടാക്കിയ മതംമാറ്റ കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിനായി ഹാദിയ ഡല്‍ഹിയിലെത്തി. കേരള ഹൗസില്‍ തങ്ങുന്ന ഹാദിയാക്കും കുടുംബത്തിനും വൻ സുരക്ഷയാണ് നൽകിയിരിക്കുന്നത്.
സ്വന്തം ഇഷ്ടപ്രകാരമാണു മതം മാറിയത്. താന്‍ മുസ്ലിമാണെന്നും സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിനായി ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കു നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ ഹാദിയപറഞ്ഞിരുന്നു.ഹാദിയയെ ഹാജരാക്കുന്ന തിങ്കളാഴ്ച കേസിലെ എന്‍ഐഎ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജെഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.