ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ചെറുപ്പക്കാരുൾപ്പെടെ ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ചെറുപ്പക്കാരുൾപ്പെടെ ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു.20നും 35നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരെയാണ് ഉറ്റവര്‍ ഇവിടെ ഉപേക്ഷിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

സ്ത്രീകളും, ഭിന്നശേഷിക്കാരും, സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ ജനിച്ചവരുമെല്ലാം ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്‌.
ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ കാരണം ബന്ധുക്കള്‍ ഉപേക്ഷിച്ചവരാണ് ഏറെയും പേര്‍.ഗുരുവായൂര്‍ ക്ഷേത്രപരിസരത്തെ സുരക്ഷിതത്വവും സൗജന്യ ഭക്ഷണവുമാണ് ഇവിടെ ഉപേക്ഷിക്കുവാന്‍ കാരണമാകുന്നതെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു.

പ്രായമായ ഒട്ടേറെപ്പേരും ക്ഷേത്രപരിസരത്ത് തങ്ങുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഒരാളെപ്പോലും അന്വേഷിച്ച് ബന്ധുക്കള്‍ വന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു.മാനസിക പ്രശ്‌നങ്ങളുള്ളവരെ സംരക്ഷിക്കുന്ന സ്വകാര്യകേന്ദ്രങ്ങളില്‍ ഈടാക്കുന്ന തുക വര്‍ധിച്ചു വരുന്നതും ഇവിടെ ഉപേക്ഷിക്കുവാന്‍ ഒരു കാരണമാണ്‌ എന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു