രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം:സുരേന്ദ്രകുമാര്‍ ജെയ്ന്‍

ബംഗളുരു: അയോധ്യയില്‍ അടുത്ത വര്‍ഷം ഒക്ടോബറോടെ രാമക്ഷേത്രനിര്‍മാണം തുടങ്ങുമെന്ന് വി.എച്ച്.പി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജെയ്ന്‍. കര്‍ണാടകയില്‍ ധര്‍മ്മ സന്‍സദില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രകുമാര്‍.

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത വര്‍ഷം ഒക്ടോബര്‍ 18 ന് തുടങ്ങുമെന്നും അടുത്ത ധര്‍മ്മ സന്‍സദ് നടക്കുക അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആയിരിക്കുമെന്നും സുരേന്ദ്രകുമാര്‍ പറഞ്ഞു.അയോധ്യയില്‍ ബാബ്‌റി മസ്ജിദ് നിലനിന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രിംകോടതി വാദം കേള്‍ക്കാനിരിക്കെയാണ് ജെയ്‌നിന്റെ പരാമര്‍ശം.