എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര; വിടപറഞ്ഞ ഭാര്യയുടെ മുഖം കയ്യില്‍ പച്ചകുത്തി ബിജിപാല്‍

കൊച്ചി:മരിച്ചുപോയ ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം കയ്യില്‍ പച്ചകുത്തി ബിജിപാല്‍. എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര എന്നാണ് ശാന്തിയുടെ ചിത്രത്തിനോടൊപ്പം ബിജിപാല്‍ പച്ചകുത്തിയിരിക്കുന്നത്.

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇങ്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ബിജിപാലിന്റെ ഭാര്യ ശാന്തി നിര്യാതയായത്.