വി​വാ​ദ ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധ​ന നി​യ​മം കേന്ദ്രസര്‍ക്കാര്‍ പി​ന്‍​വ​ലി​ച്ചു

ന്യൂഡല്‍ഹി: ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ല്‍​ക്കു​ന്ന​തു നി​രോ​ധി​ക്കു​ന്ന വി​വാ​ദ വി​ജ്ഞാ​പ​നം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ചു.കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ചാണ് നടപടി.മേ​യ് 25ന് ​ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ല്‍ കാ​ള, പ​ശു, പോ​ത്ത്, ഒ​ട്ട​കം തു​ട​ങ്ങി​യവ​യെ ക​ശാ​പ്പ് ആ​വ​ശ്യ​ത്തി​നാ​യി വി​ല്‍​ക്കു​ന്ന​തി​നാ​യി​രു​ന്നു നി​രോ​ധ​നം. സം​സ്ഥാ​ന​ങ്ങ​ള്‍ ക​ടു​ത്ത എ​തി​ര്‍​പ്പ് ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണു പി​ന്‍​മാ​റാ​ന്‍ കേ​ന്ദ്രം ത​യാ​റാ​യ​ത്.മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള നിയമത്തിലെ ചട്ടങ്ങളനുസരിച്ചു കഴിഞ്ഞ മേയില്‍ പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമാണു വിവാദമായത്.

മൃഗങ്ങളുടെ കൊമ്പില്‍ പെയിന്റടിക്കുന്നതും അലങ്കരിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരോധിച്ചിരുന്നു.പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി, കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി രാജ്യത്തെമ്പാടും ബാധകമാക്കി.