ഇന്‍ഫോസിസിന്റെ പുതിയ സിഇഒ ആയി സലില്‍ എസ് പരേഖ്

ബെംഗളുരു: ഇന്‍ഫോസിസിന്റെ പുതിയ സിഇഒ ആയി സലില്‍ എസ് പരേഖ് 2018 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും.

സിഇഒ പദവിയോടൊപ്പം മാനേജിങ് ഡയറക്ടര്‍ പദവിയും പരേഖിനു നല്‍കിയിട്ടുണ്ട്.ഫ്രഞ്ച് ഐടി സര്‍വീസ് കമ്പനിയായ കേപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമായ പരേഖ് ആഗോളതലത്തില്‍ ഐടി സേവന മേഖലയില്‍ 30 വര്‍ഷത്തോളം പരിചയമുള്ള വ്യക്തിയാണ്.സിഇഒ ആയിരുന്ന വിശാല്‍ സിക്ക എന്‍. ആര്‍ നാരായണമൂര്‍ത്തി ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് രാജിവെച്ചത്.

യു.ബി പ്രവിണ്‍ റാവുവിനായിരുന്നു താല്‍ക്കാലികമായി സിഇഒയുടെ ചുമതല നല്‍കിയിരുന്നത്. 2018 മാര്‍ച്ചിനകം യമിക്കേണ്ടതുള്ളതിനാലാണ് തിരക്കിട്ട് പുതിയ സിഇഒയെ കണ്ടെത്തിയത്.