ഏറ്റവും പഴയ ലാറ്റിൻ ബൈബിൾ 1300 വർഷത്തിനു ശേഷം ബ്രിട്ടനിൽ തിരികെ എത്തുന്നു

ലണ്ടൻ: ലോകത്തിലെ ഏറ്റവും പുരാതനമായ ലാറ്റിൻ ബൈബിൾ അടുത്ത വർഷം ബ്രിട്ടീഷ് ലൈബ്രറിയിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു.1,300 വർഷത്തിനു ശേഷമാണ് കോഡക്സ് അമാറ്റിയിനസ് എന്ന ലാറ്റിൻ ബൈബിൾ ബ്രിട്ടനിൽ തിരികെ എത്തുന്നത്.നിലവിൽ ഫ്ലോറൻസിലെ ലോറെൻഷിയൻ ലൈബ്രറിയിലാണ് ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്. 2018 ഒക്ടോബർ 19 മുതൽ 2019 ഫെബ്രുവരി വരെ ബ്രിട്ടീഷ് ലൈബ്രറിയിൽ ലാറ്റിൻ ബൈബിൾ പ്രദർശിപ്പിക്കും.