അമേരിക്കയിലെ പ്രമുഖ നാസ്ഥിക/ഫ്രീതിങ്കേഴ്‌സ് നേതാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം , ആത്മഹത്യ ചെയ്തു.

ക്രിസ്റ്റോ ചിറമുഖത്ത്

യുഎസിലെ പ്രമുഖ നിരീശ്വരവാദിയും യു എസ് മിലിട്ടറി/എയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥനും, അമേരിക്കന്‍ Free Thinkers കൂട്ടായ്മയുടെ സംഘാടകനും പ്രവര്‍ത്തകനുയായിരുന്ന സ്‌കോട്ട് സ്മിത്ത് (Scott Smith), ഭാര്യ ജെന്നിഫര്‍ സ്മിത്തിനെ വെടിവച്ച് കൊന്നിട്ട് സ്വയം വെടിവച്ച് ജീവനൊടുക്കി. അമേരിക്കയിലെ പ്രമുഖ നാസ്ഥിക പ്രവര്‍ത്തകരായിരുന്നു ഇരുവരും. സംഭവം ആഗോള നിരീശ്വര വൃത്തങ്ങളെ ഉത്കണ്ഠയിലാക്കി. കൊലപാതക-ആത്മഹത്യകള്‍ക്ക് നേതൃത്വം നല്‍കിയ സ്‌കോട്ട് സ്മിത്ത്, അമേരിക്കയില്‍, ജനങ്ങളെ ദൈവവിശ്വാസത്തില്‍ നിന്നും ‘വീണ്ടെടുത്ത്’ നിരീശ്വരവാദികളാക്കാനുള്ള (‘Recovering from religion’) ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയായിരുന്നു. “ദൈവവിശ്വാസത്തില്‍ നിന്നും വീണ്ടെടുക്കല്‍” എന്ന ഇന്റര്‍നെറ്റ് ടെലിവിഷന്‍ പരിപാടിയുടെ സംഘാടകനും അവതാരകനുമായിരുന്നു സ്‌കോട്ട് സ്മിത്ത്.
ഇവയക്കെല്ലാം പുറമേ, പ്രഗല്‍ഭനായ ഒരു മാനസികാരോഗ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു കൊലപാതകവും ആത്മഹത്യയും നടത്തിയ സ്‌കോട്ട്‌ എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം
ഫേസ് ബുക്കില്‍, അമേരിക്ക കേന്ദ്രമാക്കിയ FreeThinkersസോഷ്യല്‍ മീഡിയ നാസ്ഥിക ഗ്രൂപ്പിനു പുറമേ, അമേരിക്കന്‍ എയര്‍ഫോഴ്‌സ് ജീവനക്കാരുടെ ഇടയിലും പ്രവര്‍ത്തിച്ചിരുന്ന Free Thinkers ഗ്രൂപ്പിലെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു സ്‌കോട്ട്. കൊലപാതക-ആത്മഹത്യയക്ക് മുന്‍പായി, ഫേസ് ബുക്കില്‍ “Goodbye” എന്ന് പോസ്റ്റ് ചെയ്തിട്ടാണ് അദ്ദേഹം ദുരന്തം നിര്‍വ്വഹിച്ചത്.
ദൈവനിഷേധം, നിരീശ്വരവാദം, നാസ്ഥികത, കെട്ടുറപ്പില്ലാത്ത ലൈംഗികത, കുടുംബത്തകര്‍ച്ച തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഏല്‍പ്പിച്ച മാനസിക ശൂന്യതയും നിരാശയുമാണ് നാസ്ഥിക ദമ്പതികളെ ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ദൈവികതയില്‍ അടി്സ്ഥാനപ്പെട്ട വിവാഹമൂല്യങ്ങളില്‍ വിശ്വാസമില്ലാതിരുന്ന ഇവരില്‍, ഒരാള്‍ മറ്റൊരു ബന്ധത്തിന് ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
5 ദിവസം മുന്‍പ് നടന്ന സംഭവത്തില്‍ ദുരൂഹതയുണ്ടായിരുന്നെങ്കിലും, മറ്റ് ചില നാസ്ഥിക സഹപ്രവര്‍ത്തകരുടെ കൂടി സാഹയത്തോടെയുള്ള അന്വേഷണമാണ്, പോലീസിനെ സംഭവത്തിലെ ദുരൂഹത നീക്കാന്‍ സഹായിച്ചത്.
പല അമേരിക്കന്‍ മാദ്ധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടുതല്‍ വായിക്കേണ്ടവര്‍ക്കുള്ള അമേരിക്കന്‍ മാദ്ധ്യമ ലിങ്കുകള്‍ :
http://www.patheos.com/…/atheist-activist-kills-wife-and-h…/
http://news4sanantonio.com/…/husband-wife-identified-in-mur…
http://www.kens5.com/…/husband-and-wife-found-dea…/494944683
ദുഖവും..അനുശോചനങ്ങളും..ഒപ്പം, മാനസിക ശൂന്യത മാത്രം സമ്മാനിക്കുന്ന നാസ്ഥികതയില്‍ നിന്നും തിരിച്ചുവരവിന് ആഹ്വാനവും.