കടലില്‍ ചെറുവള്ളങ്ങളില്‍ പോയ108 പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് ലത്തിന്‍ കത്തോലിക്ക സഭ

തിരുവനന്തപുരം: കടലില്‍ ചെറുവള്ളങ്ങളില്‍ പോയ108 പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് ലത്തിന്‍ കത്തോലിക്ക സഭ. ഇവരുടെ കാര്യത്തില്‍ കടുത്ത ആശങ്കയുണ്ട്.തിരുവനന്തപുരത്തുമാത്രം ആകെ 201 പേര്‍ തിരിച്ചെത്താനുണ്ട്. യഥാസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ മരണനിരക്ക് കുറയുമായിരുന്നു.

ചുഴലിക്കാറ്റ് സംബന്ധിച്ച് വിവരങ്ങള്‍ മത്സ്യത്തൊഴിലാളികളെ അറിയിച്ചില്ല. കാണാതായവരെ കുറിച്ച് സര്‍ക്കാറിന് യാതൊരുവിവരവും ഇല്ല.ആറു ദിവസമായിട്ടും കാണാതായവരെ തിരിച്ചെത്തിക്കാന്‍ കഴിയാത്തത് സര്‍ക്കാറിന് അപമാനകരമാണ്. മണിക്കൂറുകള്‍ കഴിയുംതോറും പ്രതീക്ഷകള്‍ കുറയുന്നതായും സഭാ നേതൃത്വം പറഞ്ഞു.