യു.എസ് വൈസ് പ്രസിഡന്റ് ഫലസ്തീനിലേക്ക് വരേണ്ടെന്ന് ഫത്ഹ്

റാമല്ല: ജറുസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഫലസ്തീനില്‍ വന്‍ പ്രക്ഷോഭത്തിലെത്തിയിരിക്കുകയാണ്. അതിനിടെ, ഈ മാസം അവസാനത്തില്‍ ഫലസ്തീന്‍ സന്ദര്‍ശിക്കാനിരുന്ന യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇനി വരേണ്ടതില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകക്ഷിയായ ഫത്ഹ്.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ ഞങ്ങള്‍ സ്വാഗതം ചെയ്യില്ലെന്ന് ഫത്ഹ് നേതാവ് ജിബ്രീല്‍ റജൂബ് പറഞ്ഞു. സന്ദര്‍ശനത്തിനിടെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നിശ്ചയിച്ചിരുന്ന മൈക്ക് പെന്‍സിന്റെ കൂടിക്കാഴ്ചയും സാധ്യമല്ലെന്ന് ജിബ്‌രീല്‍ റജൂബ് പറഞ്ഞു.