രക്ഷാപ്രവര്‍ത്തനം നടത്തിയത് വലിയ ഇടയന്റെ മനസോടെയെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത് കൈവിട്ടുപോയ കുഞ്ഞാടിനെത്തേടി പോയ വലിയ ഇടയന്റെ മനസോടെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഓഖി ദുരന്തം നേരിടാന്‍ എല്ലാ സുരക്ഷ സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. നിരവധിപേരെ രക്ഷപെടുത്താന്‍ കഴിഞ്ഞു.കുറേ ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്. വൈകാരിക വേലിയേറ്റത്തിലൂടെ പ്രശ്‌നപരിഹാരം അസാധ്യമാക്കുന്ന സമീപനം ഉണ്ടായിക്കൂടാ. ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തുവെന്നും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഓഖി ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മിനിക്കോയ് തീരത്തിനടുത്ത് നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ കൊച്ചിയിലെ വൈപ്പിന്‍ ഭാഗത്ത് നിന്നും മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഇതില്‍ 32 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. ഇനി പത്ത് മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്.