രക്താര്‍ബുദം ബാധിച്ച 16കാരിയെ ബലാത്സംഗം ചെയ്തു:സഹായം തേടിയ യുവതിയെ വഴിപോക്കനും പീഡിപ്പിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ രക്താര്‍ബുദം ബാധിച്ച 16കാരിയെ ബലാത്സംഗം ചെയ്തു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.സഹായം തേടിയ യുവതിയെ വഴിപോക്കനും ക്രൂരമായി പീഡിപ്പിച്ചു. അഞ്ച് വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയ്ക്ക് പെണ്‍കുട്ടി വിധേയായി വന്നിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ പെണ്‍കുട്ടിയെ പരിചയക്കാരനായ യുവാവും സുഹൃത്തും വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.രാത്രി പതിനൊന്നു മണിയോടെ പെണ്‍കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു.

അവശനിലയായ പെണ്‍കുട്ടി രാത്രി അതുവഴി കടന്നുപോയ വഴിപോക്കനോട് സഹായം തേടുകയും വീട്ടിലെത്തിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയും റോഡരികില്‍ തന്നെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു .

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ പൊലീസ് എത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അക്രമികളില്‍ ഒരാളെ പൊലീസ് പിടികൂടി. രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.