കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം

ആലപ്പുഴ: കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് പരിക്കേറ്റു.

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന “കുട്ടനാടന്‍ മാര്‍പാപ്പ “എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനില്‍ അജ്ഞരായ അഞ്ച് അംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കുഞ്ചാക്കോ ബോബന്‍, സലീം കുമാര്‍ തുടങ്ങി നൂറോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ