ജിയോ ഫോണിനെ വെല്ലുവിളിച്ച് മൈക്രോമാക്സ് പുറത്തിറക്കിയ 4ജി ഫീച്ചര്‍ഫോണായ ഭാരത് വണില്‍ വാട്സാപ്പ് ലഭ്യമാക്കിയിരിക്കുകയാണ്.റിലയന്‍സ് ജിയോ ഫോണിന്റെ പോരായ്മയായി പറയുന്നത് ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളുടെ അഭാവം തന്നെയാണ്.
2,200 രൂപ വിലയുള്ള ഭാരത് വണ്‍ ഫീച്ചര്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യേകമായി തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ഓ എസിലാണ്.ഫോണില്‍ വാട്സ്ആപ്പ് ലോഗോ പ്രീലോഡഡ് ആയി ഉണ്ടാവുമെങ്കിലും അത് ഉപയോഗിക്കുന്നതിന് മുമ്പായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.