ഓഖി ; മരണസംഖ്യ 64 ആയി ; ബന്ധുക്കളെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി.ബുധനാഴ്ച രാവിലെ വിവിധ ജില്ലകളിലെ കടല്‍തീരങ്ങളില്‍ നിന്നായി ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്.എട്ടെണ്ണം ബേപ്പൂരിലും, ചെല്ലാനം, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നും ഓരോ മൃതദേഹങ്ങള്‍ വീതം കണ്ടെടുത്തിട്ടുണ്ട്.

കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് തീരദേശ പോലീസ് എത്തി മൃതദേഹം കരയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്തെ വിവിധജില്ലകളിലെ ആശുപത്രികളില്‍ തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍ തിരിച്ചറിയാതെ കിടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് 13, തിരുവനന്തപുരം എട്ട്, മലപ്പുറം, തൃശൂര്‍, കൊല്ലം, ജില്ലകളിലായി എട്ടു പേരെയും എറണാകുളം ജില്ലയില്‍ ഏഴുപേരെയുമാണ് ഇനി തിരിച്ചറിയാനുള്ളത്.