നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട: വെടിവെച്ചത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍

നിലമ്പൂര്‍: കരുളായ് റെയ്ഞ്ചിലെ പടുക്ക മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കു നേരേ തണ്ടര്‍ബോള്‍ട്ട് സംഘം വെടിയുതിര്‍ത്തതു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍. ലൈറ്റ് മെഷീന്‍ ഗണ്‍, എ.കെ. 47 തോക്കുകള്‍കൊണ്ട് തണ്ടര്‍ബോള്‍ട്ട് സംഘം നടത്തിയ ആക്രമണത്തിന് നാടന്‍ തോക്കും 303 ഗണ്ണും ഉപയോഗിച്ചായിരുന്നു മാവോയിസ്റ്റുകളുടെ മറുപടി. പതിനൊന്നംഗ സംഘത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ടതോടെ മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് ചിതറിയോടി. പ്രതിരോധിക്കാന്‍ ഇവരെറിഞ്ഞ ഗ്രനേഡുകള്‍ പൊട്ടിയില്ല.
കൊല്ലപ്പെട്ട സിപിഐ മാവോയിസ്റ്റ് സെന്‍്ട്രല്‍ കമ്മറ്റിയംഗം കുപ്പു ദേവരാജ്, പീപ്പിള്‍സ് ലിബറേഷന്‍ ഗലില്ലാ ഗ്രൂപ്പ് സേനാംഗം കാവേരി (അജിത) എന്നിവരുടെ മൃതദേഹങ്ങള്‍ 30 മണിക്കൂറുകള്‍ക്ക് ശേഷം കാടിറക്കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. ഇന്നു പോസ്റ്റ്‌മോര്‍ട്ടം.

വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടണ്ടിനാണ് വരമലയുടെ മുകളില്‍ തമ്പടിച്ച മാവോയിസ്റ്റ് സംഘത്തെ തണ്ടണ്ടര്‍ബോള്‍ട്ട് സംഘം ആക്രമിക്കുന്നത്. 12.30ഓടെ ഓപ്പറേഷന്‍ പൂര്‍ത്തിയാവുകയും ദേവരാജും കാവേരിയും വധിക്കപ്പെടുകയും ചെയ്തു. രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വ്യാഴാഴ്ച രാത്രി മൃതദേഹങ്ങള്‍ കാടിറക്കേണ്ടെന്നു തീരുമാനിച്ചത്. ഇന്നലെ രാവിലെ കാട്ടില്‍ തമ്പടിച്ച 120 അംഗ തണ്ടണ്ടര്‍ബോള്‍ട്ടിനു പുറമെ ഉദ്യോഗസ്ഥരുള്‍പ്പെടെ നൂറോളം പൊലീസുകാരും കടന്നക്കാപ്പ് മല കയറുകയായിരുന്നു. പടുക്ക ഫോറസ്റ്റ് ഓഫീസ് പരിസരത്തു നിന്ന് ഏഴു കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം നാലര കിലോമീറ്റര്‍ ചെങ്കുത്തായ മലയിലെ ഒറ്റയടിപ്പാതയിലൂടെ കാല്‍നടയായി സഞ്ചരിച്ചു വേണം വരമലയിലെത്താന്‍. ഇത്രയും ദൂരം മൃതദേഹം ചുമന്നു കൊണ്ടണ്ടു വരാന്‍ തണ്ടര്‍ബോള്‍ട്ട് ഏറെ സാഹസപ്പെട്ടു. രാത്രി ഏഴുമണിയോടെയാണ് കാടിറക്കിയത്.

ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കാനോ വിവരങ്ങള്‍ നല്‍കാനോ പൊലീസ് തയാറായില്ല. വൈകിട്ട് നാലരയോടെ രണ്ടണ്ടു ഫോട്ടോഗ്രഫര്‍മാര്‍ക്കും രണ്ടണ്ടു വീഡിയൊഗ്രാഫര്‍മാര്‍ക്കും അനുമതി നല്‍കിയെങ്കിലും സമയം വൈകിയതിനാല്‍ അവര്‍ക്ക് ഏറ്റമുട്ടല്‍ നടന്ന സ്ഥലത്ത് എത്തിച്ചേരാനായില്ല. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തിന്റെയും വെടിയേറ്റു കിടക്കുന്നവരുടെയും ചിത്രങ്ങള്‍ പിന്നീടു പൊലീസ് മാധ്യമങ്ങള്‍ക്കു നല്‍കി. സബ് കലക്റ്റര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എന്‍.പി. മോഹനചന്ദ്രന്‍, എടക്കര സസിഐ സന്തോഷ് നിലമ്പൂര്‍സിഐ ദേവസ്യ എന്നിവരും സംഘത്തിലുണ്ടണ്ടായിരുന്നു.