ഓഖി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 70 ആയി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കോഴിക്കോട് തീരത്തു നിന്നാണ് മൃതശരീരങ്ങള്‍ കണ്ടെടുത്തത്. വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹങ്ങള്‍ ബേപ്പൂര്‍ തീരത്ത് എത്തിക്കും. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി.