ബിജെപി നേടിയത് സദ്ഭരണത്തിന്റെ ജയമെന്ന് പ്രധാനമന്ത്രി

ഗുജറാത്തിലും ഹിമാചലിലും ബിജെപി നേടിയത് സദ്ഭരണത്തിന്റെ ജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിനുള്ള ഒരുവസരവും പാഴാക്കില്ല. രണ്ട് സംസ്ഥാനങ്ങളിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാക്കും. ജനങ്ങള്‍ക്കായി അക്ഷീണം പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. വിജയത്തിന് പിറകില്‍ കഠിനാധ്വാനം ചെയ്ത ബിജെപി പ്രവര്‍ത്തകരെ താന്‍ അഭിവാദ്യം ചെയ്യുന്നു.

‘ബിജെപിയെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങള്‍ക്ക് മുമ്പില്‍ തല കുനിക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ എല്ലാതരത്തിലുമുള്ള വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കും’. തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അതേസമയം ബിജെപി നേടിയത് മോദിയുടെ വികസന രാഷ്ട്രീയത്തിന്റെ വിജയമെന്ന് അമിത് ഷാ.ഗുജറാത്തിൽ തുടർച്ചയായ ആറാം തവണയാണു ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസിനെയും ബിജെപിയേയും മാറിമാറി ജയിപ്പിക്കുന്ന സ്വഭാവം ഇത്തവണയും കൈവിടാതെയാണ് ഹിമാചല്‍ പ്രദേശിൽ ബിജെപി അധികാരത്തിലെത്തിയത്.