ഗുജറാത്തില്‍ നിലമെച്ചപ്പെടുത്തി കോണ്‍ഗ്രസ്; ഹിമാചലിലും ബി.ജെ.പി അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ ഗുജറാത്തില്‍ ആറാം തവണയും അധികാരം ഉറപ്പാക്കി ബി.ജെ.പി. എന്നാല്‍ ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ശക്തി തെളിയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചമായ നിലയിലാണ്.

വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ വ്യക്തമായ മുന്നേറ്റം കാണിച്ച ബിജെപിയെ  ഇടയ്ക്ക് കോണ്‍ഗ്രസ് പിന്തള്ളിയിരുന്നു. എന്നാല്‍ ഹിമാചലിലും ഗുജറാത്തിലും ബി.ജെ.പി കേവല ഭൂരിപക്ഷം ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 100ല്‍ അധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് എണ്‍പതിനടുത്ത് സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി ബഹുദൂരം മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ലീഡുനില ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ബിജെപി വീണ്ടും മുന്നേറിയത്.

അതേസമയം ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി ഭരണം നേടി. 44 സീറ്റില്‍ ബി.ജെ.പിയും 21 സീററില്‍ കോണ്‍ഗ്രസും മുന്നേറുന്നു. ഹിമാചല്‍ നിയമസഭയില്‍ ആകെ 68 സീറ്റാണുള്ളത്.


ഗുജറാത്ത് ( ലീഡിങ്) ബിജെപി: 98 കോണ്‍ഗ്രസ്+ : 80 മറ്റുള്ളവര്‍: 4 ഹിമാചല്‍ പ്രദേശ്‌ ( ലീഡിങ്) ബിജെപി: 44 കോണ്‍ഗ്രസ് : 22 മറ്റുള്ളവര്‍: 2