ഇന്ന് യു.ഡി.എഫിന്റെ പ്രതിഷേധ ദിനം

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെത്തുടര്‍ന്ന് രാജ്യത്തുടനീളം ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട മോഡിസര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 28 ന് ദേശീയ പ്രതിഷേധദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി എ.ഐ.സി.സിയുടെ നിര്‍ദ്ദേശപ്രകാരം നവംബര്‍ 28 ന് രാവിലെ എല്ലാ ജില്ലകളിലും ഡി.സി.സികളുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ നടത്തുന്നതാണെന്നും സുധീരന്‍ അറിയിച്ചു.

ഇതേദിവസം യു.ഡി.എഫ്. എം.എല്‍.എമാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ചും പിക്കറ്റിംഗും നടത്തും. ഡി.സി.സികളുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ കൂട്ടായ്മയും യു.ഡി.എഫ്. എം.എല്‍.എമാര്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചും വിജയിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ജനാധിപത്യ വിശ്വാസികളോടും സുധീരന്‍ അഭ്യര്‍ത്ഥിച്ചു.