ജയ് ചന്ദ്രൻ ഫോമാ അന്താരാഷ്ട്ര ഫാമിലി കൺവൻഷൻ ഫെസിലിറ്റി ചെയർമാൻ

ചിക്കാഗോ: നോർത്ത് അമേരിക്കൻ മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന 2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഷാംബർഗ് സിറ്റിയിലെ കൂറ്റൻ 5 സ്റ്റാർ കൺവൻഷൻ സെന്ററായ റെനസാൻസ് കൺവൻഷൻ സെന്ററിൽ വച്ചു നടത്തപ്പെടുന്ന ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര ഫാമിലി കൺവൻഷന്റെ ഫെസിലിറ്റി ചെയർമാനായി ചിക്കാഗോയിൽ നിന്നുള്ള ജയ് ചന്ദ്രനെ
തിരഞ്ഞെടുത്തു.
1976 മുതൽ ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ സജീവ പ്രവർത്തകനായ അദ്ദേഹം, സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർ, ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി വിവിധ പദവികൾ അലങ്കരിച്ചിട്ടുണ്ട്. 1976-ൽ അദ്ദേഹം ചിക്കാഗോ മലയാളി അസ്സോസിയേഷനു വേണ്ടി മലയാളി മാസികയും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ 6 വർഷമായി ചിക്കാഗോയിൽ പ്രവർത്തിക്കുന്ന ഗീതാ മണ്ഡലത്തിന്റെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു വരുന്നു. ഒപ്പം കഴിഞ്ഞ 32 വർഷങ്ങളായി ജയ് സി റിയാലിറ്റി എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയും നടത്തി വരുന്നു.
മുൻ ദിനരാത്രങ്ങളിലായി നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികൾക്കും ഒരുമിച്ചു കൂടി, അഘോഷമാക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവൻഷനിൽ, അമേരിക്കയിൽ നിന്നും, നാട്ടിൽ നിന്നും മാധ്യമ, സിനിമ, രാഷ്ട്രീയ, സാംസ്ക്കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.
നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, പ്രൊവിൻസുകളിൽ നിന്നുമായി ഏകദേശം 69 അംഗ സംഘടനകളുണ്ട് ഇന്ന് ഫോമയ്ക്ക്. ഈ 69 സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ കുടുബമായി പങ്കെടുക്കുന്ന ഈ കൺവൻഷനിൽ, കുട്ടികൾക്കും, മുതിർന്നവർക്കും, ആൺ-പെൺ വിത്യാസമില്ലാതെ എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ള കലാപരിപാടികളും, ഡി. ജെ. നൈറ്റും ഒക്കെ ചിക്കാഗോ കൺവൻഷനിൽ ഉണ്ടാകും. മുൻ കൺവൻഷനുകളിലെ വൻ വിജയമായിരുന്ന മലയാളി മങ്ക, മിസ് ഫോമാ തുടങ്ങി ഒട്ടനവധി പരിപാടികൾ ഈ കൺവൻഷനിലും ഉണ്ടാകും.
മറ്റൊരു പ്രത്യേകത ഈ കൺവൻഷനിൽ നല്ല നാടൻ ഭക്ഷണമാണ് നൽകുന്നത് എന്നതാണ്. ഇഡലി, ദോശ, സാമ്പാർ, ചട്ണി, നല്ല തൂശനിലയിൽ കുത്തരിയുടെ ഊണ്. ഒപ്പം കുട്ടികൾക്ക് അമേരിക്കൻ ഭക്ഷണവും ഉണ്ടാകും. ഈ 5 സ്റ്റാർ ഫെസിലിറ്റിയുടെ ചുമതലയാണ് ജയ് ചന്ദ്രൻ ഏറ്റെടുത്തിരിക്കുന്നത്.
കൺവൻഷനെ കുറിച്ച് കൂടുതൽ അറിയുവാനും, രജിസ്റ്റർ ചെയ്യുവാനും www.fomaa.net എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434.
വിനോദ് കൊണ്ടൂർ ഡേവിഡ്.